ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ ഡാളസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
പി.പി. ചെറിയാൻ
Wednesday, April 2, 2025 7:24 AM IST
ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ഡാളസ് ഡൗൺടൗണിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ് (LULAC) സംഘടിപ്പിച്ച റാലി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡാലസ് ഡൗൺടൗണിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിൽ നിന്നാരംഭിച്ചു.
റാലിയിൽ 15,000 പേർ പങ്കെടുത്തതായി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിൻ അമേരിക്കൻ സിറ്റിസൺസ്പ്രസിഡന്റ് ഡൊമിംഗോ ഗാർസിയ അറിയിച്ചു.
ഹൂസ്റ്റണിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ആൽ ഗ്രീൻ റാലിയിൽ പങ്കെടുത്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോൺഗ്രസിലെ പ്രസംഗം തടസപ്പെടുത്തിയതിന് യുഎസ് ഹൗസ് പ്രതിനിധി ഗ്രീനിനെ അടുത്തിടെ വിമർശിച്ചിരുന്നു. ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിൻസും പരിപാടിയിൽ പങ്കെടുത്തു.
ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിൻസും പരിപാടിയിൽ പങ്കെടുത്തു, കുടിയേറ്റക്കാർക്ക് അവരുടെ അവകാശങ്ങൾ അറിയാനും അവരുടെ സമൂഹത്തിൽ നിന്നും പ്രാദേശിക ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു.