അ​റ്റ്ലാ​ന്‍റാ: "കൊ​ളം​ബി​യ' എ​ന്ന ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ റാ​പ്പ​ർ യം​ഗ് സ്കൂ​ട്ട​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന കെ​ന്ന​ത്ത് എ​ഡ്വേ​ർ​ഡ് ബെ​യ്‌​ലി (39) മ​രി​ച്ചു.

ഒ​രു വീ​ട്ടി​ൽ ത​ർ​ക്കം ന‌​ട​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ച് പോ​ലീ​സെ​ത്തി‌​യ​പ്പോ​ഴാ​ണ് യം​ഗ് സ്കൂ​ട്ട​റി​നെ കാ​ലി​ന് പ​രി​ക്കേ​റ്റ നി​ല‌​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് യം​ഗി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 2012ൽ ​ഇ​റ​ങ്ങി​യ കൊ​ളം​ബി​യ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് യം​ഗ് സ്കൂ​ട്ട​ർ പ്ര​ശ​സ്ത​നാ​യ​ത്.