ട്രംപിന്റെ താരീഫുകൾക്ക് തിരിച്ചടി വേണ്ടെന്നുവച്ചു മെക്സിക്കോ
ഏബ്രഹാം തോമസ്
Friday, April 4, 2025 7:09 AM IST
വാഷി്ംഗ്ടൺ: പലരും ഭയന്നതു പോലെ ട്രംപിന്റെ താരീഫുകൾക്കു ഒരു തിരിച്ചടി മെക്സിക്കോയിൽ നിന്നുണ്ടായില്ല. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ സ്റ്റൈൻബാം "തങ്ങൾ ടിട് ഫോർ റാറ്റിൽ’ വിശ്വസിക്കുന്നില്ല, ട്രംപ് മെക്സിക്കോയ്ക്കുമേൽ താരിഫുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ മെക്സിക്കോ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് താരീഫുകൾ പുതുക്കി നിശ്ചയിക്കുന്നില്ല’ എന്ന് പറഞ്ഞത് വലിയ ആശ്വാസത്തോടെയാണ് അമേരിക്കയിലെ വ്യവസായികളും ജനങ്ങളും സ്വാഗതം ചെയ്തത്. ഒരു വാണിജ്യ യുദ്ധം പ്രതീക്ഷിച്ചിരുന്നവർക്ക് ആശ്വാസമായിരുന്നു ഈ പ്രഖ്യാപനം.
എന്താണ് ട്രംപിന്റെ ദൂതന്മാരും മെക്സിക്കൻ പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിൽ സംഭവിച്ചത് എന്നറിയില്ല. ഒരു ഡീൽ മേക്കിംഗിൽ ട്രംപ് വീണ്ടും വിജയിച്ചിരിക്കുകയാണ്. പകരം എന്തെല്ലാം നൽകും എന്ന് കാത്തിരുന്ന് കാണാം. റഷ്യൻ എണ്ണക്ക് മേൽ സെക്കൻഡറി താരിഫുകളും ഇറാന്റെ ഇറക്കുമതിക്ക് മേലും താരിഫുകൾ ചുമത്തുമെന്നും യു എസ് പ്രസിഡന്റ് പറഞ്ഞു.
ഇറാൻ നടത്തുന്ന കയറ്റുമതിക്ക് മേൽ കഴിയുന്നത്ര സമ്മർദ്ദം ചെലുത്തുക എന്ന നയമാണ് ഇതിനു പിന്നിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ എണ്ണ കയറ്റുമതി രാജ്യമായ റഷ്യ മറ്റൊരു പ്രധാന കപ്പൽ ചരക്കുകൾ നീങ്ങുന്ന മാർഗമായ ബ്ലാക്ക് സീ പോർട്ടിലെ നവറോസിക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.
കാസ്പിയൻ കപ്പൽ മാർഗത്തിൽ നിയന്ത്രണം ഏർപെടുത്തിയതിന്റെ അടുത്ത ദിവസമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. ആഗോള ചരക്ക് കയറ്റുമതിയും സഞ്ചാരവും സംബന്ധിച്ച സ്ഥിഗതികൾ ഇത് കൂടുതൽ സങ്കീർണമാക്കും എന്ന് രാജ്യാന്തര വ്യാപാര വിദഗ്ധർ പറഞ്ഞു.
കഴിഞ്ഞ ദിവസം താരിഫുകളുടെ വിവരം നൽകി ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ മെക്സിക്കോയ്ക്കും കാനഡയ്ക്കുമുള്ള താരിഫുകളെ കുറിച്ച് പറഞ്ഞിട്ടില്ല. കാനഡ പ്രതിദിനം ഏകദേശം 4 മില്യൻ ബാരൽ ക്രൂഡ് ഓയിൽ യു എസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വാണിജ്യ വിദഗ്ധർ പറയുന്നത് ട്രംപിന്റെ താരിഫ് നയങ്ങൾ വിലക്കയറ്റത്തിലേക്ക് നയിക്കുവാൻ സാധ്യതയുണ്ട്, സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുവാനും വാണിജ്യ തർക്കങ്ങൾക്കും എണ്ണ വില കൂട്ടുവാനും സാധ്യതയുണ്ട് എന്നാണ്.
സ്റ്റോക്ക് മാർക്കറ്റ് സാധാരണ ക്രയ വിക്രയ മണിക്കൂറുകൾക്കു ശേഷം, ഓഹരി വിലകൾ ഉയർന്നതായി റിപ്പോർട്ടുകൾ പറഞ്ഞു. ’ലിബറേഷൻ ഡേ’യിലെ ട്രംപിന്റെ പ്രസംഗത്തിന് ശേഷം അദ്ദേഹത്തിന് ഒരു മെന്റൽ കൊളാപ്സ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 90% ജാപ്പനീസ് കാറുകളും ജപ്പാനിലാണ് നിർമ്മിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിൽ അല്ലാതെ നിർമിക്കുന്ന ചരക്കുകൾ യു എസ് ഇറക്കുമതി ചെയ്യുമ്പോൾ ഒരു വലിയ താരിഫുകൾ (25%) ചുമത്തും എന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ നിന്നെത്തുന്ന ചരക്കുകൾക്ക് സൗത്ത് കൊറിയയും ജപ്പാനും ഇതിൽ കൂടുതൽ തീരുവ ചുമത്തുന്നു.
വിദേശത്ത് നിർമിക്കുന്ന ടൊയോട്ട കാറുകൾ അമേരിക്കയിൽ വിറ്റഴിക്കുന്നത് ഒരു മില്യനിലാണ്. എന്നാൽ അമേരിക്കൻ ഓട്ടോ മേക്കറായ ജനറൽ മോട്ടോഴ്സിന്റെ വളരെ കുറച്ചു വാഹനങ്ങൾ മാത്രമേഇവിടെ വിൽക്കുന്നുള്ളു. മറ്റു രാജ്യങ്ങളിലെ വിപണിയിലേക്ക് കടക്കുവാൻ നമുക്ക് വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്.