ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ്: മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും
ജീമോൻ റാന്നി
Wednesday, April 2, 2025 7:56 AM IST
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ന്ധ ഇൻഡോ അമേരിക്കൻ ഫെസ്റ്റ് 2025ന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 24ന് വർണപകിട്ടാർന്ന പരിപാടികളും നയന മനോഹര കാഴ്ചകളും ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴുദിന പരിപാടികളാണ് ഒരുക്കുന്നത്.
ആഘോഷദിനത്തിന് മാറ്റുകൂട്ടുവാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല എംഎൽഎ ഹൂസ്റ്റണിൽ എത്തിച്ചേരുന്നതും ഫെസ്റ്റിന്റെ മുഖ്യാതിഥിയുമായിരിക്കുമെന്ന് ഇൻഡോ അമേരിക്കൻ ഫെസ്റ്റ് സംഘാടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ അറിയിച്ചു.