സൗ​ത്ത് ക​രോ​ളി​ന: സൗ​ത്ത് ക​രോ​ളി​ന​യി​ൽ ബ്ലൂം​ബെ​ർ​ഗ് എ​ക്സി​ക്യൂ​ട്ടീ​വി​നെ​യും ഭാ​ര്യ​യെ​യും ഒ​ൻ​പ​തു വ​യ​സു​ള്ള മ​ക​ളെ​യും വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​യ​ൽ​ക്കാ​ര​ൻ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീസു​കാ​രാ​ണ് മൂ​വ​രെ​യും മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ റി​ച്ച​ഡ് സ​മ​രേ​ൽ (54), ലി​ന മ​രി​യ സ​മ​രേ​ൽ (45), മ​ക​ൾ സാ​മ​ന്ത സ​മ​രേ​ൽ (9) എ​ന്നി​വ​രാ​ണ് മ​രി​ച്ചത്.


മ​ര​ണ​കാ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ അ​തോ അ​പ​ക​ട​മാ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ല​വി​ൽ അ​ന്വേ​ഷ​ണ സം​ഘം കേ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

പി​ന്നീ​ട് ഇ​തു സം​ബ​ന്ധി​ച്ച കൂ​ടുത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീസ് അ​റി​യി​ച്ചു.