ഡാളസ് ഓർത്തഡോക്സ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ മെക്കിനിയിൽ
പി.പി. ചെറിയാൻ
Thursday, April 3, 2025 11:38 AM IST
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഉൾപ്പെട്ട ഡാളസിലെ വിവിധ ഇടവകകൾ ചേർന്ന് നടത്തിവരുന്ന കൺവൻഷൻ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ മെക്കിനി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് യോഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഓർത്തഡോക്സ് സഭയുടെ നാഗപുർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാളും വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
വെള്ളി, ശനി, ഞായർ (ഏപ്രിൽ 4, 5, 6) എന്നീ ദിവസങ്ങളിൽ വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടർന്ന് മുഖ്യപ്രഭാഷകൻ വചനശുശ്രൂഷയും നിർവഹിക്കും.
ഡാളസിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന കൺവൻഷനു ആതിഥേയത്വം മെക്കിനി സെന്റ് പോൾസ് ഇടവകയാണ്.
ഈ കൺവൻഷനിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: വികാരി - വെരി റവ. രാജു ഡാനിയൽ കോറെപ്പിസ്കോപ്പ - 2144766584, അസിസ്റ്റന്റ് വികാരി - ഫാ. ജോൺ മാത്യു 214 985 7014, കോ-ഓർഡിനേറ്റർ - അരുൺ ചാണ്ടപ്പിള്ള 469 885 1865, സെക്രട്ടറി - വർഗീസ് തോമസ് 409 951 3161, ട്രസ്റ്റി - നൈനാൻ എബ്രഹാം 972 693 5373.