ഡാ​ള​സ്: ഭീ​ക​ര​വാ​ദ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഡാ​ള​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. 34 വ​യ​​സു​ള്ള ഫി​ലി​പ്പ് ഡി ​ലാ റോ​സ​യ്ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

യ​ഹൂ​ദ വി​രു​ദ്ധ ഭീ​ഷ​ണി​യാ​ണ് പ്ര​തി മു​ഴ​ക്കി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന് ​വീഡി​യോ പോ​ലീ​സി​ന് ല​ഭി​ച്ചു. തീ​വ്ര​വാ​ദ ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

റോ​സ​യെ ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ച​താ​യും ബോ​ണ്ട് 1,000 ഡോ​ള​റാ​യി നി​ശ്ച​യി​ച്ച​താ​യും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.