മൂന്നാമതും പ്രസിഡന്റാകാൻ മോഹം; വഴിതേടി ട്രംപ്
Tuesday, April 1, 2025 3:48 PM IST
വാഷിംഗ്ടൺ ഡിസി: മൂന്നാമതൊരു തവണകൂടി പ്രസിഡന്റ് പദവിയിലെത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ തടസം മറികടക്കാൻ വഴികൾ തേടുകയാണെന്നും അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു.
2016ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029ലാണ് അടുത്ത തെരഞ്ഞെടുപ്പ്. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് 1951ൽ തുടർച്ചയായി നാലാംതവണയും പ്രസിഡന്റായപ്പോഴാണ് രണ്ടുതവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന് യുഎസ് ഭരണഘടനയിൽ വ്യവസ്ഥകൊണ്ടുവന്നത്.