ട്രാൻസിറ്റ് ബസിൽ വാക്കുതർക്കം: ഡ്രൈവർ രണ്ട് യാത്രക്കാരെ വെടിവച്ചു കൊലപ്പെടുത്തി
പി.പി. ചെറിയാൻ
Wednesday, April 2, 2025 7:10 AM IST
മയാമി (ഫ്ലോറിഡ): ഞായറാഴ്ച പുലർച്ചെ മൂന്നിന് മിയാമി-ഡേഡ് ട്രാൻസിറ്റ് ബസ് ഡ്രൈവർ വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു.
ട്രാൻസിറ്റ് ബസിലെ ഡ്രൈവറാണ് രണ്ട് യാത്രക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത്. തുടർന്ന് ഡ്രൈവർ യാത്രക്കാർക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
പരിക്കേറ്റ ഇരുവരെയും അവഞ്ചുറ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഗതാഗത, പൊതുമരാമത്ത് വകുപ്പ് പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് വക്താവ് ജുവാൻ മെൻഡിയേറ്റ അറിയിച്ചു.
കൗണ്ടി ബസ് ഡ്രൈവർമാർക്ക് സ്വയം പ്രതിരോധ നടപടിയായി തോക്കുകൾ അനുവദനീയമല്ല. മിയാമിഡേഡിന്റെ ഗതാഗത, പൊതുമരാമത്ത് വകുപ്പ് വക്താവ് ജുവാൻ മെൻഡിയേറ്റ ഞായറാഴ്ച പറഞ്ഞു.
ട്രാൻസിറ്റ് ഓപ്പറേറ്റർമാർക്ക് ആയുധം ധരിക്കാൻ അനുവാദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.