ഡോ. ബാബു വർഗീസ് ന്യൂയോർക്കിൽ പ്രസംഗിക്കുന്നു
പി.പി. ചെറിയാൻ
Tuesday, April 1, 2025 11:26 AM IST
ന്യൂയോർക്ക്: ചരിത്രകാരനും സുവിശേഷകനും മാധ്യമപ്രവർത്തകനുമായ ഡോ. ബാബു വർഗീസ് ഈ മാസം ഏഴിന് വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ ഗ്രേസ് ക്രിസ്ത്യൻ ചർച്ചിൽ (172 അവന്യൂ ന്യൂയോർക്ക്) പ്രസംഗിക്കുന്നു.
ഇന്ത്യൻ ക്രിസ്ത്യൻ കൊയലഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവരും പരിപാടിയിൽ പങ്കടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഇരിപ്പിട സൗകര്യം പരിമിതമാണെന്നും അതിനാൽ താത്പര്യമുള്ളവർ അറിയിക്കണമെന്നും സംഘാടകർ അറിയിച്ചു.
മീറ്റിംഗിന്റെ അവസാനം ചോദ്യോത്തര സെഷനും ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോർജ് എബ്രഹാം, ജോർജ് ചാക്കോ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.