നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ് സെന്റർ ന്യൂജഴ്സിയിൽ പ്രവർത്തനം ആരംഭിക്കുന്നു
Wednesday, April 2, 2025 5:09 PM IST
ന്യൂജഴ്സി: നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ് സെന്റർ ശനിയാഴ്ച മുതൽ റൂട്ട് 27 (1 ലിങ്കൺ ഹൈവേ) എഡിസനിൽ പ്രവർത്തനം ആരംഭിക്കുന്നതായി ഡയറക്ടർ സിൻസൻ ജോസഫ് അറിയിച്ചു.
ഹോമിയോപ്പതി ചികിത്സാ രംഗത്ത് 25 വർഷം പരിചയമുള്ള സിൻസൻ ജോസഫ്, 24 വർഷം വിദഗ്ധ ഹോമിയോപ്പതി ചികിത്സ നിർവഹിച്ച സിൻസന്റെ ഭാര്യ കൂടിയായ ജയ ജേക്കബ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
അതോടൊപ്പം ഫലപ്രദമായ അമേരിക്ക, ഫ്രാൻസ്, ജർമനി നിർമിത ഹോമിയോപ്പതി ഔഷധങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്.

നോർത്ത് അമേരിക്കയുടെ ഏത് ഭാഗത്തുള്ളവർക്കും സൂം - ടെലി ഹോമിയോപ്പതി കൺസൾട്ടേഷനും തുടർന്ന് കൊറിയർ വഴി അവരുടെ വീടുകളിൽ ഹോമിയോപ്പതി മരുന്നുകൾ എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയതായി ഇരുവരും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: +1 646 229 4481 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. www.homeoclinic.us എന്ന വെബ്സൈറ്റും സന്ദർശിച്ച് വിശദ വിവരങ്ങൾ അറിയാവുന്നതാണ്.