ഡാളസിൽ സൗജന്യ ബൈബിൾ പഠന പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
പി.പി. ചെറിയാൻ
Wednesday, April 2, 2025 7:50 AM IST
ഡാളസ്: ഡാളസിൽ മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്കമാവുന്നു. ലൈഫ് ഫോക്കസ് മീഡിയയും ബിബിസി കരോൾട്ടനും ചേർന്നൊരുക്കുന്ന ചിട്ടയായ ബൈബിൾ പഠന പരമ്പര ഈ വെള്ളിയാഴ്ച ആരംഭിക്കും.
കരോൾട്ടനിലെ റോസ്മീഡ് റിക്രിയേഷൻ സെന്ററിലെ അർമാഡിലോ ഹാളിൽ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 8.30 വരെയാണ് പരിപാടി. ഡാളസ് തിയോളജിക്കൽ സെമിനാരി ഉൾപ്പെടെ പരിശീലനം നേടിയ അധ്യാപകർ ക്ലാസുകൾ നയിക്കും.
മാതാപിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്കായി പ്രത്യേക ശിശുപരിചരണവും ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
QR CODE SCAN or Link click https://docs.google.com/forms/d/e/1FAIpQLSeGwvC3s_uEbnIlksLoZCXHzEbct-A8LaOUxQAzMo0jVuqxng/viewform ചെയ്യൂ ഇന്നുതന്നെ സമ്മാനം ഉറപ്പാക്കൂ
www.lifefocuz.org
വിവരങ്ങൾക്ക്: ജിംസ് മാമ്മൻ: 936 676 9327, ജേറി മോഡയിൽ: 817 734 6991.