ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം
ജീമോൻ റാന്നി
Monday, March 31, 2025 12:54 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിന്റെ തിരുനാൾ ആഘോഷം കൊണ്ടാടി. മാർച്ച് 14ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് ഒന്പത് ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ ദിവസങ്ങളിൽ റവ.ഫാ. എബ്രഹാം മുത്തോലത്ത്,
റവ.ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, റവ.ഫാ. ടോം പന്നലക്കുന്നേൽ എംസിഎഫ്എസ്, റവ.ഫാ. മാത്യൂസ് മുഞ്ഞനാട്ട്, റവഫാ. വർഗീസ് കുന്നത്ത് എംഎസ്ടി, റവ.ഫാ. ജോൺ മണക്കുന്നേൽ, റവ.ഫാ. ലുക്ക് മാനുവൽ, റവ.ഫാ. അനീഷ് ഈറ്റയ്ക്കാകുന്നേൽ, റവ.ഫാ. ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി റവ.ഫാ. ജോണിക്കുട്ടി പുലിശേരി, അസി.വികാരി റവ.ഫാ.ജോർജ് പാറയിൽ എന്നിവരും കാർമികരും സഹകാർമികരുമായി.

മാർച്ച് 17ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യ കാർമികനായി. തിരുനാളിന്റെ പ്രധാന ദിനങ്ങളായ 22ന് റാസ കുർബാനയ്ക്കു വികാരി റവ ഫാ.ജോണിക്കുട്ടി പുലിശേരിയും 23ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും മുഖ്യകാർമികരായി.
ആഘോഷമായ പ്രദക്ഷിണം തിരുനാൾ ആചാരണത്തിനു മാറ്റുകൂട്ടി. സ്നേഹവിരുന്നോടെ തിരുനാൾ ആചരണം സമാപിച്ചു. തിരുനാൾ ക്രമീകരണങ്ങൾക്കു കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി.