മലയാളി നഴ്സ് മാഞ്ചസ്റ്ററിൽ അന്തരിച്ചു
Friday, February 28, 2025 4:24 PM IST
മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര(53) കാൻസർ രോഗത്തെത്തുടർന്ന് അന്തരിച്ചു. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ആശുപത്രിയിൽ നഴ്സായി ജോലിചെയ്തുവരികയായിരുന്നു. സംസ്കാരം പിന്നീട്.
ഭർത്താവ്: മാത്യു ചുമ്മാർ (മാഞ്ചസ്റ്റർ എംആർഐ ആശുപത്രി ജീവനക്കാരൻ). മക്കൾ: എലിസബത്, ആൽബെർട്, ഇസബെൽ. കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യൻ അംഗമാണ്. മാഞ്ചസ്റ്ററിലെ സാമൂഹിക - സാംസ്കാരിക രംഗത്ത് ബീന സജീവമായിരുന്നു. ബീനയുടെ മരണത്തിൽ ട്രാഫോർഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികൾ അർപ്പിച്ചു.