ഡാ​ള​സ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാളസി​ലെ ഹാ​രി ഹൈ​ൻ​സ് ബൊ​ളി​വാ​ർ​ഡി​ലെ പ്ലാ​സ ലാ​റ്റി​ന ബ​സാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 579 മൃ​ഗ​ങ്ങ​ൾ ച​ത്തു​വെ​ന്ന് ഡാ​ള​​സ് ഫ​യ​ർ റെ​സ്‌​ക്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​റി​യി​ച്ചു.

പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണകാ​ര​ണം. ച​ത്ത മൃ​ഗ​ങ്ങ​ളെ വി​ദേ​ശ പെ​റ്റ് സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മി​ക്ക​വ​യും ചെ​റി​യ പ​ക്ഷി​ക​ളാ​യി​രു​ന്നു.


കൂ​ടാ​തെ കോ​ഴി​ക​ൾ, ഹാം​സ്റ്റ​റു​ക​ൾ, നാ​യ്ക്ക​ൾ, പൂ​ച്ച​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന് ഡാ​ള​സ് ഫ​യ​ർ-​റെ​സ്ക്യൂ വ​ക്താ​വ് റോ​ബ​ർ​ട്ട് ബോ​ർ​സ് പ​റ​ഞ്ഞു.

സം​ഭ​വ​സ്ഥ​ത്ത് നി​ന്നും ഡാ​ള​സ് ഫ​യ​ർ-​റെ​സ്ക്യൂ സം​ഘം മ​റ്റു മൃ​ഗ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പെ​റ്റ് ഷോ​പ്പി​ൽ തീ ​പ​ട​ർ​ന്നി​ല്ലെ​ങ്കി​ലും വ​ലി​യ തോ​തി​ൽ പു​ക അ​ക​ത്ത് ക​ട​ന്ന​താ​യും ബോ​ർ​സ് പ​റ​ഞ്ഞു.