കുടുംബദിനവും കരോളും സംഘടിപ്പിച്ച് സെന്റ് മറിയം ത്രേസ്യാ മിഷന്
ലാലി ജോസഫ്
Thursday, January 2, 2025 5:07 PM IST
ഡാളസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ ടെക്സസിലെ നോര്‍ത്ത് ഡാളസില്‍ വിവിധ സിറ്റികളില്‍ താമസിക്കുന്ന കത്തോലിക്കരുടെ കൂട്ടായ്മയില്‍ 2024ല്‍ പുതുതായി സ്ഥാപിതമായ സെന്റ് മറിയം ത്രേസ്യാ മിഷന് സീറോമലബാര്‍ കത്തോലിക്കാ പള്ളിയിലെ വിശ്വാസികള്‍ അവരുടെ ആദ്യത്തെ കരോള്‍ കഴിഞ്ഞമാസം 21ന് നടത്തി.
29ന് കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നോലോടെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സെന്റ് മറിയം ത്രേസ്യാ മിഷന്റെ പ്രഥമ ഫാമിലി ഡേ കള്‍ച്ചറല്‍ പ്രോഗ്രാം അരങ്ങേറി.
ജോര്‍ജ് അമ്പാട്ട് സംവിധാനം നിര്‍വഹിച്ച "കരാട്ടെ സെന്റര്‍' എന്ന സ്കിറ്റ്, മനു മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ മെന്‍സ് ഡാന്സ്ഷ, കുഞ്ഞുങ്ങളുടെ "സ്നോഫ്ളേക്ക് സൂപ്പര്‍സ്റ്റാര്‍', "ഡാന്‍സിംഗ് ഏഞ്ജല്‍സ്' എന്ന പേരില്‍ ചെറിയ കുട്ടികളായ ഈബന് ജയിംസും ഐറിന് ജയിംസും അരങ്ങ് തകര്‍ത്തു.
കുട്ടികളുടെ ഡാന്‍സിംഗ് മിസ്റ്റ്, ട്വിങ്കിള്‍ ടോസ്, ജിങ്കിള്‍ സ്ക്വാഡ്, സാന്താസ് സ്ക്വാഡ്, സാന്താസ് ലിറ്റില്‍ ഹെല്‍പ്പേഴ്സ് അതുപോലെ ക്രിസ്മസ് പെറ്റല്‍സ്, ക്രിസ്മസ് ഏഞ്ചല്‍സ് ഉണ്ണി ഈശോയുടെ വരവിനെ ഓര്‍മപ്പെടുത്തുന്ന ദ്യശ്യ വിരുന്നായിരുന്നു.
ഹോളിഡേ സ്റ്റാഴ്സ്, ക്യൂന്‍സ് ഓഫ് പ്ലേനോ, ക്യൂന്‍സ് ഓഫ് മക്കിനി, ക്യൂന്‍സ് ഓഫ് പ്രോസ്പര്‍ എന്നിവ സ്ത്രീകള്‍ സ്റ്റേജില്‍ അവതരിപ്പിച്ചു. 2024ല്‍ പിറന്ന ശിശുക്കളേയും 50 വര്‍ഷം ദാമ്പത്യം പൂര്‍ത്തിയാക്കിയ ടോം വര്‍ക്കി ആനി ദമ്പതികളേയും കുടുംബ ദിന കൂട്ടായ്മയുടെ വേദിയില്‍ വച്ച് സമ്മാനം നല്കി ആദരിച്ചു.
പങ്കെടുത്ത എല്ലാവര്ക്കും ഭക്ഷണം ഒരുക്കിയിരുന്നു. ക്രിസ്മസ് കരോളില്‍ സാന്താക്ലോസ് ആയി സോഹന്‍ ജോയി വേഷമിട്ടു. മിനു പോള്‍, അഞ്ജു പോള്‍ എന്നിവര്‍ കലാപരിപാടികളുടെ ചുമതല നിര്‍വഹിച്ചു.
ജോവാനായും ജോര്‍ഡനും വേദിയില്‍ എംസിമാരുടെ റോള്‍ കൈകാര്യം ചെയ്തു. ബോസ് ഫിലിപ്പ്, റെനോ അലക്സ്, വിനു ആലപ്പാട്ട്, റോയ് വര്‍ഗീസ് ഈ കുടുംബ കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചു.