അമേരിക്കയിൽ പുതുവർഷാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി; പത്ത് മരണം
Thursday, January 2, 2025 11:45 AM IST
ന്യൂ ഓർലീൻസ്: അമേരിക്കയിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രക്ക് ഇടിച്ച് കയറി പത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് സംഭവം.
വാഹനം ഓടിച്ചിരുന്നയാൾ ആക്രമണത്തിന് പിന്നാലെ ട്രക്കിന് പുറത്തിറങ്ങി വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് പോലീസ് തിരിച്ച് വെടിയുതിർത്തതായാണ് വിവരം.
30 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരം. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്