ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന് പുതു നേതൃത്വം
പി.പി. ചെറിയാൻ
Thursday, January 2, 2025 7:10 AM IST
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെ 2025-26 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വരണാധികാരികളായ ഷിജു എബ്രഹാം, രമണി കുമാർ, ജേക്കബ് സൈമൺ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികളായി റോയ് കൊടുവത്ത് (പ്രസിഡന്റ്), മാത്യു നൈനാൻ (വൈസ് പ്രസിഡന്റ്), തോമസ് ഇസോ (സെക്രട്ടറി), സിജു വി. ജോർജ് (ജോ. സെക്രട്ടറി), നെബു കെ. കുര്യാക്കോസ് (ട്രഷറർ), പി. റ്റി. സെബാസ്റ്റ്യൻ (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ ബോർഡ് ഓഫ് ഡയറക്ടേഴ്സായി ഷിജു എബ്രഹാം, ജേക്കബ് സൈമൺ, ടോമി നെല്ലുവേലിൽ, ഷിബു ജയിംസ്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ, മഞ്ജിത് കൈനിക്കര, ദീപക് നായർ, ബേബി കൊടുവത്ത് എന്നിവരെയും തെരഞ്ഞെടുത്തു.