ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ പു​തു​ക്കി നി​ർ​മി​ച്ച മ​ദ്ബ​ഹാ​യു​ടെ വെ​ഞ്ച​രി​പ്പ്‌ ക​ർ​മം ന​ട​ത്തി. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ആ​ശി​ർ​വാ​ദ ക​ർ​മം നി​ർ​വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. അ​തി​മ​നോ​ഹ​ര​മാ​യാ​ണ് മ​ദ്ബ​ഹാ​യും അ​ൾ​ത്താ​ര​യും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്തി​സാ​ന്ദ്ര​മാ​യ വെ​ഞ്ച​രി​പ്പ് ക​ർ​മ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ മി​ക​ച്ച പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി.



മ​ദ്ബ​ഹ നി​ർ​മാ​ണ​ത്തി​ന് കൈ​ക്കാ​ര​ൻ​മാ​രാ​യ ജാ​യി​ച്ച​ൻ ത​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.




അ​ജി വ​ർ​ഗീ​സ് ശ​ങ്ക​ര​മം​ഗ​ലം,നെ​ൽ​സ​ൺ ഗോ​മ​സ്, ബി​ജി ക​ണ്ടോ​ത്ത്,ജെ​യിം​സ് കു​ന്നാം​പ​ട​വി​ൽ, സ്റ്റീ​വ് കു​ന്നാം​പ​ട​വി​ൽ (വോ​ൾ​ഗ ഗ്രൂ​പ്പ്), ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​രാ​ണ് നിർമാണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.



നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് പാ​രി​തോ​ഷി​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചു.