കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം; രണ്ട് പേര് മരിച്ചു
Friday, January 3, 2025 10:39 AM IST
കാലിഫോര്‍ണിയ: പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ വ്യാപാരസമുച്ചത്തിലേക്ക് ചെറുവിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കുണ്ട്.
15 പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.