കേരളത്തിലേക്ക് നേരിട്ട് വിമാനം: ഫൊക്കാനയുടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ
ശ്രീകുമാർ ഉണ്ണിത്താൻ
Thursday, January 2, 2025 3:17 PM IST
ന്യൂയോർക്ക്: കേരളത്തിലേക്ക് നേരിട്ട് വിമാനങ്ങളും ഒസിഐ കാർഡിന്റെ റിന്യൂവലിലെ കാലതാമസവും ഒഴിവാക്കണമെന്ന ഫൊക്കാനയുടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തിരുന്നു.
അവിടെ വച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും ബിജെപി വക്താവ് ഡോ. ബിസോയി സോങ്കർ ശാസ്ത്രി തുടങ്ങി നിരവധി ഒഫീഷ്യൽസുമായി അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുവാനും കേരളത്തിലേക്ക് ന്യൂജഴ്സിയിൽ നിന്നും ന്യൂയോർക്കിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾ വേണമെന്ന ആവിശ്യവും ഒസിഐ കാർഡിന്റെ റിന്യൂവൽ അനാവിശ്യമായ കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നുമുള്ള ആവിശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകി.
സജിമോൻ ആന്റണി പ്രധാനമന്ത്രിയുടെ ഓഫീസിന് കൊടുത്ത ലെറ്റെറിലെ പ്രധാന ആവിശ്യങ്ങളിൽ ഒന്നായ ഇരട്ട പൗരത്വം ഒരു കരണവശാലം അനുവദിക്കാൻ കഴില്ലെന്നും അറിയിച്ചു. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമായതിനാലും ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമായതിനാലും മറ്റ് പല കാരണങ്ങളാലും ഡ്യൂവൽ സിറ്റിസൺഷിപ്പ് നടപ്പാക്കാൻ വിഷമതകൾ ഉണ്ടെന്നും അറിയിച്ചു.
കുടുംബമായി അമേരിക്കയിൽ തുടരുന്ന പലർക്കും ജൻമനാട്ടിലേക്ക് പോകുവാൻ സമയത്തായിരിക്കും ഒസിഐ കാർഡ് പുതുക്കേണ്ട കാര്യം അറിയുന്നത്. ഈ പുതുക്കേണ്ട സമയത്തു സമയക്കൂടുതൽ മൂലം പലരും വിസ എടുത്തു നാട്ടിൽ പോകേണ്ടി വരുന്നു. ഈ കാലതാമസം ഒഴിവാക്കുക എന്നതാണ് ഫൊക്കാനയുടെ ആവിശ്യം. ഈ ബുദ്ധിമുട്ടുകൾ പലരും ഫൊക്കാനയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
കേരളത്തിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ വേണമെന്ന ആവിശ്യം വളരെ കാലമായി മലയാളികൾ ആവിശ്യപെടുന്ന കാര്യമാണ്. ഇതിനും പരിഹാരം എയർലൈൻസുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും ഉറപ്പുനൽകി.
കേരളത്തിൽ നിന്നുള്ള എംപി ജോൺ ബ്രിട്ടാസും ഫൊക്കാനയുടെ ആവിശ്യപ്രകാരം ഇതേ ആവിശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. താൻ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ പ്രവാസികളുടെ കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് പറഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സജിമോൻ ആന്റണി അറിയിച്ചു.