ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്‌, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫോ​മ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ മാ​ത്യൂ​സ്, ഫോ​മ​യു​ടെ മു​ൻ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​ണ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ 2024ലെ ​പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​ത്യൂ​സ്, അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


വ​ർ​ണാ​ഭ​മാ​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി ഫോ​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ക​ൺ​വ​ൻ​ഷ​നാ​ണ് ഹൂ​സ്റ്റ​ണി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് മു​ണ്ട​ക്ക​ലും ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബി​ൻ കു​മാ​ര​നും അ​റി​യി​ച്ചു.

18 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​ണ്. റീ​ട്ടെ​യ്ൽ ബി​സി​ന​സ്, മാ​ത്യൂ സ​ൺ​സ് റീ​യ​ൽ​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഹൂ​സ്റ്റ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന റീ​ട്ടെ​യ്‌‌​ല​ർ കൂ​ടി​യാ​ണ്.

ഭാ​ര്യ റീ​ന, മ​ക്ക​ൾ അ​ലീ​ഷ്യ, ആ​ര​ൻ, അ​നോ​ര എ​ന്നി​വ​രോ​ടൊ​പ്പം മി​സോ​റി സി​റ്റി​യി​ൽ താ​മ​സി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ആ​ണ് സ്വ​ദേ​ശം.