മനോജ് ജോസഫ് ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്റർ
പി.ഡി. ജോർജ് നടവയൽ
Thursday, January 2, 2025 4:58 PM IST
ന്യൂജഴ്സി: ഫൊക്കാന നാഷണൽ കൺവൻഷൻ കോഓർഡിനേറ്ററായി വാട്ടപ്പള്ളിൽ മനോജ് ജോസഫിനെ നിയോഗിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. നാഷണൽ കൺവൻഷനിൽ മനോജ് ജോസഫിന്റെ സംഘാടക പാടവം സഹായകമാകുമെന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
മനോജ് ജോസഫ് മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജഴ്സിയുടെ മുൻ പ്രസിഡന്റ്, മുൻ ചാരിറ്റി കോഓർഡിനേറ്റർ എന്നീ നിലകളിൽ, പ്രവർത്തിച്ചിട്ടുണ്ട്. പൂഞ്ഞാർ പാതാമ്പുഴയാണ് ജന്മദേശം. ന്യൂ ജഴ്സിയിൽ 17 വർഷമായി കോസ്റ്റ്കോയിൽ സൂപ്പർവൈസറാണ്. ഭാര്യ: പ്രിയ മനോജ്.
മനോജ് ജോസഫിനെ ഫൊക്കാന കൺവൻഷൻ കോഓർഡിനേറ്ററായി ചുമതലപ്പെടുത്തുന്ന നിയമന വാർത്താസന്ദേശത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺതോമസ്,
വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡീഷനൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷൻൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, കൺവൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ എന്നിവർ അഭിനന്ദനം കുറിച്ചു.