സിനി സ്റ്റാർ നൈറ്റുമായി സ്റ്റാർ എന്റർടൈൻമെന്റ് അമേരിക്കയിൽ
ഇടിക്കുള ജോസഫ്
Friday, January 3, 2025 6:45 AM IST
ന്യൂജഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും. ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ വമ്പൻ താര നിരയാണ് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക.
സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് മെഗാ ഇവന്റിൽ നടി സാനിയ ഇയ്യപ്പൻ, മാളവിക മേനോൻ, ഗായകൻ ശ്രീനാഥ്, ഗായിക രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ, നടൻ രാഹുൽ മാധവ്, മണിക്കുട്ടൻ, സംഗീതഞ്ജരായ മനോജ് ജോർജ്, അനുപ് കോവളം, പാലക്കാട് മുരളി തുടങ്ങിയവർ പങ്കെടുക്കും.
സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ അമേരിക്കൻ ഐക്യ നാടുകളിൽ 2025 മേയ്, ജൂൺ മാസങ്ങളിലാണ് താരങ്ങൾ പര്യടനവുമായി എത്തുക. സിനി സ്റ്റാർ നൈറ്റ്സിനി സ്റ്റാർ നൈറ്റ്1 / 3സിനി സ്റ്റാർ നൈറ്റ്സിനി സ്റ്റാർ നൈറ്റ്2 / 3സിനി സ്റ്റാർ നൈറ്റ്സിനി സ്റ്റാർ നൈറ്റ്3 / 3സിനി സ്റ്റാർ നൈറ്റ്2025 മേയ്, ജൂൺ മാസങ്ങളിൽ അമേരിക്കയിൽ വിവിധ നഗരങ്ങളിൽ മുഴുവൻ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബജറ്റുകളിൽ ഷോ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ഷോ ബുക്കിംഗിനുമായി ജോസഫ് ഇടിക്കുള (201 421 5303), ജെയിംസ് ജോർജ് (973 985 8432), ബോബി ജേക്കബ് (201 669 1477) എന്നിവരെ ബന്ധപ്പെടാം.