ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ല​സി​ല്‍ 2,921 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്ത് കാ​ട്ടു​തീ പ​ട​ർ​ന്നു. മു​പ്പ​തി​നാ​യി​രം പേ​രെ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ള​ട​ക്കം 13,000 കെ​ട്ടി​ട​ങ്ങ​ൾ ഭീ​ഷ​ണി​യി​ലാ​ണ്.

തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ തീ​വ്ര​ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് പ​സ​ഫി​ക് പാ​ലി​സേ​ഡ്സി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.


പു​രാ​ത​ന ഗ്രീ​സി​ലെ​യും റോ​മി​ലെ​യും പ്ര​ശ​സ്ത​മാ​യ ക​ല​ക​ളു​ടെ ശേ​ഖ​ര​മു​ള്ള മാ​ലി​ബു​വി​ലെ ഹി​ൽ​ടോ​പ്പ് മ്യൂ​സി​യ​മാ​യ ഗെ​റ്റി വി​ല്ല​യ്ക്ക് സ​മീ​പ​മാ​ണ് തീ ​അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ​ട​ർ​ന്ന​ത്. എ​ന്നാ​ൽ മ്യൂ​സി​യ​ത്തി​ലെ ശേ​ഖ​രം സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.