ഡോണൾഡ് ട്രംപിനെ ജോർജിയ മലോണി സന്ദർശിച്ചു
Monday, January 6, 2025 11:05 AM IST
മയാമി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അമേരിക്കയിലെത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ ഫ്ലോറിഡയിലുള്ള ഗോൾഫ് റിസോർട്ടിലായിരുന്നു ചർച്ച.
കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക പത്രക്കുറിപ്പുണ്ടായില്ല. ഇറ്റലിയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു മെലോണിയുടെ സന്ദർശനമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാണിജ്യ വിഷയങ്ങൾക്കു പുറമേ, യുക്രെയ്ൻ, പശ്ചിമേഷ്യ സംഘർഷങ്ങളും ചർച്ചയായി.