ദീപു കുര്യന്റെ സംസ്കാരം ശനിയാഴ്ച
Thursday, January 2, 2025 11:17 AM IST
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിൽ അന്തരിച്ച കോലഞ്ചേരി പെരിങ്ങോൾ കരയിൽ മാരെക്കാട്ട് പരേതരായ ജേക്കബ് കുര്യന്റെയും അന്നമ്മ കുര്യന്റെയും മകൻ ദീപു കുര്യന്റെ(48) സംസ്കാരം ശനിയാഴ്ച നടക്കും.
എഡ്മിന്റണിലെ 5311 91 സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ സ്ഥിതി ചെയ്യുന്ന സെറിനിറ്റി ഫ്യൂണറൽ ഹോമിൽ (5311 91 Street NW, Edmonton, AB T6E 6E2) വച്ചാണ് സംസ്കാരം നടത്തപ്പെടുന്നത്. പൊതുദർശനം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് ഒന്ന് വരെയും സംസ്കാര ശുശ്രൂഷകൾ ഒന്ന് മുതൽ മൂന്ന് വരെ സെറിനിറ്റി ഫ്യൂണറൽ ഫോമിൽ വച്ച് തന്നെ നടത്തപ്പെടും.
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടത്തപ്പെടുന്നത്. ഫിസിക്കൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ദീപു കുര്യൻ. മൂവാറ്റുപുഴ കാരക്കുന്നം പടിഞ്ഞാറേക്കരയിൽ സിജി ദീപുവാണ് ഭാര്യ (നേഴ്സ്). മക്കൾ അന്ന ദീപു, ആബേൽ ദീപു.
കോലഞ്ചേരി കാരമോളയിൽ അജി മത്തായിയുടെ ഭാര്യ ദീപ കുര്യൻ (എംഒഎസസി നഴ്സിംഗ് കോളജ് കോലഞ്ചേരി) എക സഹോദരിയാണ്.
വാർത്ത: വിനോദ് കൊണ്ടൂർ