സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്നു കേസിൽ കൗമാരക്കാരി അറസ്റ്റിൽ
പി പി ചെറിയാൻ
Thursday, January 2, 2025 8:03 AM IST
ടെക്സസ്: സഹപാഠിയുടെ ആടിനെ വിഷം കൊടുത്ത് കൊന്ന കേസിൽ ടെക്സസിലെ ഹൈസ്കൂൾ ചിയർ ലീഡർ അറസ്റ്റിൽ. സംഭവത്തിൽ ഓബ്രി വാൻലാൻഡിങ്ഹാം (17) ആണ് അറസ്റ്റിലായത്.
അൽബർഷയിലെ ഹോട്ടലിൽ തീപിടിത്തം; വൻ നാശനഷ്ടംഒക്ടോബർ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിഷ കീടനാശിനി കുത്തിവച്ചാണ് ആറ് മാസം പ്രായമായ ആടിനെ ഓബ്രി കൊന്നത്.
കുറ്റസമ്മതം നടത്തിയ ഓബ്രിയെ 5,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു. ജനുവരി 15ന് കോടതിയിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഓബ്രി ചെയ്തിരിക്കുന്നത്.