കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച
Wednesday, May 8, 2024 2:54 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫൈ​ന​ലു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.

മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫോ​ക്ക് ക​ണ്ണൂ​ർ കെ​ഡി​എ​ൻ​എ കോ​ഴി​ക്കോ​ടി​നെ നേ​രി​ടും. സോ​ക്ക​ർ ലീ​ഗി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം എ​റ​ണാ​കു​ള​ത്തെ നേ​രി​ടും. ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ൽ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ എ​റ​ണാ​കു​ളം മ​ല​പ്പു​റ​ത്തെ​യും സോ​ക്ക​ർ ലീ​ഗി​ൽ കെ​ഇ​എ കാ​സ​ർ​ഗോ​ഡ് ട്രാ​സ്ക് തൃ​ശൂ​രി​നെ​യും നേ​രി​ടും.

സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ ഫോ​ക്ക് ക​ണ്ണൂ​ർ എ​റ​ണാ​കു​ള​ത്തെ​യും കെ​ഡി​എ​ൻ​എ കോ​ഴി​ക്കോ​ട് മ​ല​പ്പു​റ​ത്തെ​യും ടൈ ​ബ്രെ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫോ​ക്ക് ക​ണ്ണൂ​ർ - എ​റ​ണാ​കു​ളം മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ്‌ ചാ​മ്പ്യ​ൻ മാ​രാ​യി സെ​മി​യി​ലെ​ത്തി​യ എ​റ​ണാ​കു​ളം ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ കു​ര്യ​നി​ലൂ​ടെ ഒ​രു ഗോ​ൾ ലീ​ഡ് നേ​ടി.

ര​ണ്ടാം പ​കു​തി​യി​ൽ ഫ്രീ ​കി​ക്കി​ലൂ​ടെ ഉ​ണ്ണി ഫോ​ക്ക് ക​ണ്ണൂ​രി​നു വേ​ണ്ടി സ​മ​നി​ല ഗോ​ൾ നേ​ടി. ടൈ ​ബ്രെ​ക്ക​റി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ഫോ​ക് ക​ണ്ണൂ​ർ ജ​യം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ്‌ ചാ​മ്പ്യ​ന്മാ​രാ​യി വ​ന്ന മ​ല​പ്പു​റ​ത്തെ കെ​ഡി​എ​ൻ​എ കോ​ഴി​ക്കോ​ട് ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​ടി​ച്ചു കെ​ട്ടി ടൈ ​ബ്രെ​ക്ക​റി​ൽ ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

സോ​ക്ക​ർ ലീ​ഗി​ൽ എ​റ​ണാ​കു​ളം കെ​ഇ​എ കാ​സ​ർ​കോ​ടി​നെ ടൈ ​ബ്രെ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ വ​ന്ന​പ്പോ​ൾ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും തു​ട​ർ​ന്ന് ടൈ ​ബ്രെ​ക്ക​റി​ലേ​ക്കും നീ​ങ്ങി.

ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ട്രാ​സ്ക് തൃ​ശൂ​രി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റം ഫൈ​ന​ലി​ലെ​ത്തി. മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി സ​ഹ​ൽ, ജാ​ബി​ർ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി. സെ​മി​ഫൈ​ന​ലു​ക​ളി​ലെ മോ​സ്റ്റ് വാ​ല്യൂ​യ​ബി​ൾ ക​ളി​ക്കാ​രാ​യി മാ​സ്റ്റേ​ഴ്സ് ലീ​ഗി​ൽ റാ​ഷി​ദ് (മ​ല​പ്പു​റം), കു​ര്യ​ൻ (എ​റ​ണാ​കു​ളം), സോ​ക്ക​ർ ലീ​ഗി​ൽ സു​മി​ത്ത് (എ​റ​ണാ​കു​ളം), ജ​വാ​ദ് ( മ​ല​പ്പു​റം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു