പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും
Thursday, May 16, 2024 1:10 PM IST
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്കാ​ണ് വീ​സ ന​ൽ​കു​ക.

വാ​യു ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ക​ട​ലി​ലെ​യും ക​ര​യി​ലെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ൽ, ഇ​തി​നാ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ക്കും.


2024 സു​സ്ഥി​ര​ത വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ഖ്യാ​പ​നം. സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത പോ​ലെ ത​ന്നെ തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യെ​ന്ന് യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ റാ​ഷി​ദ്‌ അ​ൽ മ​ക്തും പ​റ​ഞ്ഞു.

നി​ല​വി​ൽ അ​തു​ല്യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഭ​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ യു​എ​ഇ ന​ൽ​കു​ന്നു​ണ്ട്.