ഇ​ന്ത്യ​ൻ യു​എ​ൻ സ്റ്റാ​ഫ് അം​ഗം ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 14, 2024 12:24 PM IST
ഗാ​സ: ഗാ​സ​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ ഇ​ന്ത്യ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യി​ലെ (ഡി​എ​സ്എ​സ്) സ്റ്റാ​ഫ് അം​ഗ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. റ​ഫ​യി​ലെ യൂ​റോ​പ്യ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കു​മേ​റ്റു.

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ അം​ഗം കൊ​ല്ല​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തെ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് അ​പ​ല​പി​ച്ചു.