ഹ​ജ്ജ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു, കൊ​ച്ചി​യി​ൽ​നി​ന്ന് ആ​ദ്യ വി​മാ​നം 26ന്
Tuesday, May 14, 2024 10:14 AM IST
കൊ​ച്ചി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന​യു​ള്ള ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് യാ​ത്ര​യു​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. സി​യാ​ലി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ശ സി. ​എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം വി​ല​യി​രു​ത്തി.

ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ക്യാ​മ്പ് ഒ​രു​ക്കു​ന്ന​ത്. ഈ ​മാ​സം 24 മു​ത​ൽ ജൂ​ൺ 10 വ​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ലെ ഹ​ജ്ജ് ക്യാ​മ്പ്. 4,474 പേ​രാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ഹ​ജ്ജി​ന് പോ​കു​ന്ന​ത്.

ഇ​തി​ൽ 1,826 പേ​ർ പു​രു​ഷ​ന്മാ​രും 2,448 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. കൂ​ടാ​തെ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള 93 പേ​രും ത​മി​ഴ്‌​നാ​ടി​ൽ നി​ന്നു​ള്ള അ​ഞ്ചു പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ര​ണ്ടു പേ​രും കൊ​ച്ചി വ​ഴി​യാ​ണ് പോ​കു​ന്ന​ത്.


സൗ​ദി എ​യ​ർ​ലൈ​ൻ​സാ​ണ് കൊ​ച്ചി​യി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം 26ന് ​ഉ​ച്ച​യ്ക്ക് 12.30ന് 279 ​ഹാ​ജി​മാ​രു​മാ​യി ആ​ദ്യ വി​മാ​നം പു​റ​പ്പെ​ടും. ജൂ​ൺ ഒ​ൻ​പ​തി​ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ൽ 16 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കൊ​ച്ചി കൂ​ടാ​തെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​മ്പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റു​ക​ളി​ൽ നി​ന്നും ഹാ​ജി​മാ​ർ യാ​ത്ര ചെ​യ്യും. ഹ​ജ്ജ് യാ​ത്ര സു​ഗ​മ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​ന് സി​യാ​ലി​ൽ ഇ​തു​വ​രെ സ്വീ​ക​രി​ച്ച കാ​ര്യ​ങ്ങ​ൾ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് വി​ല​യി​രു​ത്തി.