ദമാം: സൗദിയിയിലെ അൽ നാരിയ അൽ ഗരിയ റോഡിൽ നടന്ന വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു. ഗോവ സ്വദേശി സുഭാഷാണ്(67) മരിച്ചത്.
ഗരിയയിലെ പെട്രോൾ പമ്പിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയയ്ക്കും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.