ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി
Thursday, May 16, 2024 4:35 PM IST
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഖ​ത്ത​ർ സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​പു​ലു​മാ​യും സാ​മ്പ​ത്തി​ക ഫോ​റം വേ​ദി​യി​ൽ യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള വാ​ണി​ജ്യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​ന് ലു​ലു ഗ്രൂ​പ്പ് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് സ്ഥാ​ന​പ​തി പറഞ്ഞു.

ലു​ലു ഗ്രൂ​പ്പ് ഖ​ത്ത​ർ, യു​എ​സ്, യൂ​റോ​പ്പ് ഡ​യ​റ​ക്‌ട​ർ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫും സം​ബ​ന്ധി​ച്ചു.