എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും താ​റു​മാ​റാ​യി; ന​ട്ടം​തി​രി​ഞ്ഞ് പ്ര​വാ​സി​ക​ൾ
Monday, May 13, 2024 12:39 PM IST
കൊ​ച്ചി: ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കി​നെ​ത്തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും മു​ട​ങ്ങി. ക​ണ്ണൂ​രി​ല്‍​നി​ന്നു​ള്ള ര​ണ്ട് സ​ര്‍​വീ​സു​ക​ളും കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ഒ​രു സ​ര്‍​വീ​സു​മാ​ണ് ഇ​ന്നു രാ​വി​ലെ റ​ദ്ദാ​ക്കി​യ​ത്.

അ​ബു​ദാ​ബി, റി​യാ​ദ്, ദ​മാം, ബ​ഹ​റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തേ​ണ്ട സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി. ആ​ഭ്യ​ന്ത​ര സെ​ക്ട​റി​ല്‍ ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് സ​ര്‍​വീ​സു​ക​ളും ഇ​ന്നു മു​ട​ങ്ങി.

കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ചി​ല സ​ര്‍​വീ​സു​ക​ള്‍ ഞാ​യ​റാ​ഴ്ച​യും മു​ട​ങ്ങി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാം, ബ​ഹ​റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്.

അ​ബു​ദാ​ബി, റി​യാ​ദ്, ദ​മാം, ബ​ഹ​റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തേ​ണ്ട സ​ര്‍​വീ​സു​ക​ളും ഞാ​യ​റാ​ഴ്ച മു​ട​ങ്ങി. ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സ് സെ​ക്ട​റി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ് സ​ര്‍​വീ​സു​ക​ളും മു​ട​ങ്ങി​യി​രു​ന്നു.

ജീ​വ​ന​ക്കാ​ര്‍ സ​മ​രം പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലാ​കാ​ത്ത​താ​ണ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണം. സ​മ​രം മൂ​ലം എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ക​ന്പ​നി​ക്കും വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്കും കോ​ടി​ക​ളു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ യാ​ത്ര​യും മു​ട​ങ്ങി. അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് യ​ഥാ​സ​മ​യം മ​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.