ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി
Friday, May 10, 2024 1:23 PM IST
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള​ള സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.

ക​ണ്ണൂ​രി​ൽ പു​ല​ർ​ച്ചെ മു​ത​ലു​ള്ള അ​ഞ്ച് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, ദ​മാം, ദു​ബാ​യി, റി​യാ​ദ്, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ ര​ണ്ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. രാ​വി​ലെ 8.35ന് ​പു​റ​പ്പെ​ടേ​ണ്ട ദ​മാം, 8.50ന് ​പു​റ​പ്പെ​ടേ​ണ്ട മ​സ്ക​റ്റ് വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

അ​തേ​സ​മ​യം ക​രി​പ്പു​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ക​രി​പ്പു​രി​ൽ നി​ന്നു​ള​ള ദ​മാം, മ​സ്ക​റ്റ് സ​ർ​വീ​സു​ക​ൾ പു​റ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​ല​ർ​ച്ചെ 1.10നു​ള്ള അ​ബു​ദാ​ബി വി​മാ​ന​വും സ​ർ​വീ​സ് ന​ട​ത്തി.