സ​ലാ​ല​യി​ല്‍ വാ​ഹ​നാ­​പ​ക​ടം; മ​ല­​പ്പു­​റം സ്വ­​ദേ­​ശി മ­​രി­​ച്ചു
Saturday, May 11, 2024 1:44 PM IST
സ​ലാ​ല: ഒ­​മാ​നി​ലെ സ​ലാ​ല­​യി­​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് വ​ട​ക്കേ​ങ്ങ​ര മു​ഹ​മ്മ​ദ് റാ​ഫി(35) ആ​ണ് മ​രി​ച്ച­​ത്.

ജോ​ലി ചെ​യ്യു​ന്ന ക​ട​യി​ല്‍ നി­​ന്നും ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ സാ​ധ​നം ഡെ​ലി​വ​റി ചെ​യ്യാ​നാ​യി പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു വാ​ഹ​നം വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു­​ന്നു.

മൃ​ത­​ദേ​ഹം സ​ലാ​ല ഖാ​ബൂ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി­​ക്കു­​ക­​യാ­​ണ്.​ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി­​യ ശേ­​ഷം മൃ­​ത­​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.