പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പാ​ട്ടു​ത്സ​വ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും വെ​ള്ളി​യാ​ഴ്ച
Wednesday, May 15, 2024 3:03 PM IST
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫാ സോ​ൺ പ്ര​വാ​സി പാ​ട്ടു​ത്സ​വ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഒ​ന്ന് വ​രെ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ പ്ര​വാ​സി പാ​ട്ടു​ത്സ​വ​വും ന​ട​ക്കും. സ​ൽ​മാ​ബാ​ദി​ലു​ള്ള അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ഹ​റ​നി​ലെ പ്ര​ഗ​ത്ഭ​രാ​യ പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള, മി​മി​ക്സ് പ​രേ​ഡ്, ക​ഥാ​പ്ര​സം​ഗം, ക​വി​താ​ലാ​പ​നം, മാ​പ്പി​ള​പ്പാ​ട്ട്, നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി മ​ല​യാ​ളി ത​നി​മ നി​ല​നി​ർ​ത്തി കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക​ളാ​ണ് പാ​ട്ടു​ത്സ​വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


പാ​ട്ടു​ത്സ​വ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് ആ​ഷി​ക്ക് എ​രു​മേ​ലി, സെ​ക്ര​ട്ട​റി മ​ഹ്മൂ​ദ് മാ​യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.