ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ധനസഹായം വിതരണം ചെയ്തു
Wednesday, May 15, 2024 6:45 AM IST
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഇ​രു വൃ​ക്ക​ക​ളും ക​രാ​രി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കും ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൂ​മ്പ​ള്ളൂ​ർ വീ​ട്ടി​ൽ വൃ​ക്ക രോ​ഗ​ത്താ​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്കും അ​വ​ര​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ജ്പാ​ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​ഹാ​യം കൈ​മാ​റി. ഒ​പ്പം ആ​ല​പ്പു​ഴ, ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നു​ള്ള ധ​ന സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്തു.

ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ൻ​ന​കു​മാ​രി, ബു​ധ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത മ​ധു, അ​ജ്പാ​ക് വൈ​സ്പ്ര​സി​ഡ​ന്‍റ് ഷം​സു താ​മ​ര​ക്കു​ളം, സെ​ക്ര​ട്ട​റി ശ​ശി വ​ലി​യ​കു​ള​ങ്ങ​ര അ​ജ്പാ​ക് മു​ൻ നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ പാ​ണ്ട​നാ​ട്, ജോ​സ് നൈ​നാ​ൻ, പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രി കൂ​ട്ടം​പേ​രൂ​ർ, സു​രേ​ഷ് തെ​ക്കേ​കാ​ട്ടി​ൽ, അ​ശോ​ക് കു​മാ​ർ ര​വീ​ന്ദ്ര​ൻ, ബി​ജു വ​ലി​യ​കു​ള​ങ്ങ​ര, മി​ഥു​ൻ കൃ​ഷ്ണ, പ്രാ​ഹ്ലാ​ദ​ൻ കി​ഴ​ക്കേ​ക്കാ​ട്ടി​ൽ, കു​ട്ട​ൻ കി​ഴ​ക്കേ​കാ​ട്ടി​ൽ, ഷി​ബു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.