എ­​യ​ര്‍ ഇ­​ന്ത്യ സ​മ­​രം മൂ­​ലം ഭാ­​ര്യ­​യു­​ടെ യാ­​ത്ര മു­​ട​ങ്ങി; അ­​വ­​സാ­​ന­​മാ­​യി ഒ­​ന്ന് കാ­​ണാ­​നാ­​കാ­​തെ യു­​വാ­​വ് മ­​സ്­​ക​റ്റി​ല്‍ മ­​രി­​ച്ചു
Tuesday, May 14, 2024 10:24 AM IST
തി​രു​വ​ന​ന്ത­​പു​രം: എ­​യ​ര്‍ ഇ­​ന്ത്യ സ​മ­​രം മൂ­​ലം യാ­​ത്ര മു­​ട­​ങ്ങി­​യ­​തോ­​ടെ ഭ​ര്‍­​ത്താ­​വി­​നെ അ­​വ­​സാ­​ന­​മാ­​യി ഒ­​രു നോ­​ക്ക് കാ­​ണാ­​നാ­​വാ­​തെ യു­​വ​തി. തി­​രു­​വ­​ന­​ന്ത­​പു­​രം ക​ര​മ​ന സ്വ­​ദേ­​ശി­​യാ­​യ ന​മ്പി രാ­​ജേ­​ഷാ​ണ് പ്രി​യ​പ്പെ​ട്ട​വ​ളെ അ​വ​സാ​ന​മാ​യൊ​ന്നു കാ​ണാ​ന്‍ ക­​ഴി­​യാ­​തെ മ­​രി­​ച്ച​ത്.

ക­​ഴി­​ഞ്ഞ ചൊ­​വ്വാ​ഴ്ച മ­​സ്­​ക​റ്റി​ല്‍​വ­​ച്ച് ത­​ള​ര്‍­​ന്ന് വീ​ണ​തി​നെ​ത്തു­​ട​ര്‍­​ന്നാ­​ണ് രാ­​ജേ­​ഷി­​നെ അ­​വി­​ടു­​ത്തെ ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച​ത്. ബു­​ധ­​നാ​ഴ്­​ച രാ­​വി­​ലെ­​യു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌­​സ്­​പ്ര­​സി­​ല്‍ രാ­​ജേ­​ഷി­​ന്‍റെ ഭാ­​ര്യ അ​മൃ­​ത ടി​ക്ക­​റ്റ് ബു­​ക്ക് ചെ­​യ്­​തു.

രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​പ്ര​തീ­​ക്ഷി​ത സ​മ​രം കാ​ര​ണം എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യെ​ന്ന വി​വ​രം അ​റി​ഞ്ഞ­​ത്. അ​ടു​ത്ത ദി​വ​സം പ​ക​രം ടി​ക്ക​റ്റ് ന​ല്‍​കാ­​മെ­​ന്ന വാ­​ക്ക് പ­​റ­​ഞ്ഞെ­​ങ്കി​ലും സ​മ­​രം തീ­​രാ­​ത്ത­​തി­​നാ​ല്‍ പോ­​കാ­​നാ­​യി​ല്ല.

ഒ​ടു​വി​ല്‍ യാ​ത്ര റ­​ദ്ദാ­​ക്കു­​ക­​യാ­​യി­​രു​ന്നു. എന്നാൽ തി­​ങ്ക­​ളാ​ഴ്­​ച രാ­​വി­​ലെ­ രാ­​ജേ­​ഷ് മ­​രി​ച്ചു. ഭ​ര്‍​ത്താ​വി​നെ അ​വ​സാ​ന​മാ​യൊ​ന്നു കാ​ണാ​ന്‍ ക​ഴി­​യാ­​ത്ത­​തി­​ന്‍റെ തീ­​രാ​ദു­​ഖ­​ത്തി­​ലാ­​ണ് അ­​മൃ­​ത. മ­​സ്‌​ക​റ്റി​ല്‍ ഐ​ടി മാ​നേ​ജ​രാ​യി​രു​ന്നു ന​മ്പി രാ​ജേ​ഷ്.

മ​ക്ക​ളാ​യ അ​നി​ക​യും(യു​കെ​ജി) ന​മ്പി ശൈ​ലേ​ഷും(പ്രീ ​കെ​ജി) ക​ല്ലാ​ട്ടു​മു​ക്ക് ഓ​ക്‌​സ്ഫ​ഡ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ­​ണ്.