വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം
Friday, May 17, 2024 5:16 PM IST
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്. കു​ട്ടി​യു​ടെ സ​ത്യ​സ​ന്ധ​ത​യെ അ​ഭി​ന​ന്ദി​ച്ച പോ​ലീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പി​താ​വി​നൊ​പ്പം ‌ന​ട​ക്കു​ന്ന​തി​നിടെ​യാ​ണ് യൂ​നി​സി​ന് വാ​ച്ച് ല​ഭി​ച്ച​ത്. ഉ​ട​ൻത​ന്നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി വാ​ച്ച് കൈ​മാ​റി. വാ​ച്ച് ന​ഷ്‌​ട​പ്പെ​ട്ട വ്യ​ക്തി നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ഇ​യാ​ളെ വി​ളി​പ്പി​ച്ച് വാ​ച്ച് കൈ​മാ​റി.

ജ​ന​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ഹാ​രി​ബ് അ​ല്‍ ഷം​സി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് അ​യാ​ന് ആ​ദ​രവ് ന​ൽ​കി​യ​ത്. ദു​ബാ​യി പോ​ലീ​സ് ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും എ​ക്സി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ടൂ​റി​സ്റ്റ് പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ഖ​ല്‍​ഫാ​ന്‍ ഉ​ബൈ​ദ് അ​ല്‍ ജ​ലാ​ഫ്, ഡെ​പ്യൂ​ട്ടി ലെ​ഫ്. കേ​ണ​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ടൂ​റി​സ്റ്റ് ഹാ​പ്പി​ന​സ് വി​ഭാ​ഗം ത​ല​വ​ന്‍ ക്യാപ്റ്റ​ന്‍ ഷ​ഹാ​ബ് അ​ല്‍-​സാ​ദി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കു​ട്ടി​യെ ആ​ദ​രി​ച്ച​ത്.