കു​വൈ​റ്റി​ൽ ബ​യോ മെ​ട്രി​ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഡി​സം​ബ​ർ 30 വ​രെ അ​വ​സ​രം
Thursday, May 16, 2024 7:56 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ബ​യോ മെ​ട്രി​ക് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി. സ്വ​ദേ​ശി​ക​ൾ​ക്കു സെ​പ്തം​ബ​ർ 30 വ​രെ​യും പ്ര​വാ​സി​ക​ൾ​ക്ക് ഡി​സം​ബ​ർ 30 വ​രെ​യു​മാ​യാ​ണ് പു​തി​യ സ​മ​യ പ​രി​ധി.

ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശെ​യ്ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​ൽ സ​ബ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ​മ​യ പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച​തെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സ​ഹ​ൽ ആ​പ്പ്, മെ​റ്റാ പ്ലാ​റ് ഫോം ​വ​ഴി അ​പ്പോയിൻമെന്‍റ് ല​ഭി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജൂ​ൺ അ​വ​സാ​നം എ​ന്ന സ​മ​യ പ​രി​ധി പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. ഈ ​ന​ട​പ​ടി പ്ര​വാ​സി സ​മൂ​ഹ​ത്തി​നു വ​ലി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.