ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌ട്ര ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ക്കു​ന്നു
Monday, May 6, 2024 10:01 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ ന​ഴ്‌​സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ൻ​ഫോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മേ​യ് 12നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​ന​മെ​ങ്കി​ലും പ്രാ​ദേ​ശി​ക സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്പ​തി​നാ​ണ് കു​വൈ​റ്റി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ജ​ലീ​ബി​ലെ ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ.

ആ​ധു​നി​ക ന​ഴ്സിം​ഗി​ന് അ​ടി​ത്ത​റ പാ​കി​യ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗ​ലി​ന്‍റെ സ്മ​ര​ണ​യി​ൽ “ഫ്ലോ​റ​ൻ​സ് ഫി​യ​സ്റ്റ 2024” എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ലേ​ബ​ർ ഫ​സ്റ്റ് സെ​ക്ര​ട്ട​റി മ​ന​സ് രാ​ജ് പ​ട്ടേ​ൽ, ഡ​യ​റ​ക്ട​ർ ഓ​ഫ് ന​ഴ്സിം​ഗ്(​കു​വൈ​റ്റ്) ഡോ. ​ഇ​മാ​ൻ അ​ൽ അ​വാ​ദി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​തി​ഥി​ക​ളാ​യെ​ത്തും.

കു​വൈ​റ്റി​ലെ വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന ന​ഴ്സു​മാ​രെ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ആ​ദ​രി​ക്കും. ന​ഴ്‌​സു​മാ​രും അ​വ​രു​ടെ കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

പ​രി​പാ​ടി​ക്ക് പ​കി​ട്ടേ​കാ​ൻ സീ ​കേ​ര​ളം ടി​വി ന​ട​ത്തു​ന്ന പ്ര​ശ​സ്ത മ്യൂ​സി​ക്ക് റി​യാ​ലി​റ്റി ഷോ “​സ​രി​ഗ​മ​പാ” വി​ന്നേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക് നൈ​റ്റും ഉ​ണ്ടാ​യി​രി​ക്കും. ഇ​ൻ​ഫോ​ക്ക് അം​ഗ​ങ്ങ​ളാ​യ 1500ല​ധി​കം ന​ഴ്‌​സു​മാ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഹി​മ ഷി​ബു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്‌​മി ശൈ​മേ​ഷ്, ട്ര​ഷ​ർ അം​ബി​ക ഗോ​പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.