സരസിലേക്ക് സമൃദ്ധിയോടെ: തൃത്താല മണ്ഡലത്തിൽ 300 ഏക്കറിൽ പച്ചക്കറികൃഷി
1599228
Monday, October 13, 2025 1:18 AM IST
തൃത്താല: ജനുവരി രണ്ടിനു ചാലിശ്ശേരിയിൽ ആരംഭിക്കുന്ന ദേശീയ സരസ്മേളയുടെ ഭാഗമായി തൃത്താല മണ്ഡലത്തിൽ 300 ഏക്കറിൽ പച്ചക്കറി കൃഷി നടത്തും.
സരസിലേക്ക് സമൃദ്ധിയോടെ പച്ചക്കറി എന്ന കാന്പയിൻ മണ്ഡലമാകെ വ്യാപിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ 150 ഏക്കർ സ്ഥലത്തും പാടശേഖരസമിതികളുടെ നേതൃത്വത്തിൽ 150 ഏക്കർ സ്ഥലത്തുമായാണ് കൃഷി നടത്തുന്നത്. പച്ചക്കറി കൃഷിയുടെ വിത്തിടൽ മഹോത്സവം 25ന് രാവിലെ പത്തിനു മന്ത്രി എം.ബി. രാജേഷ് വട്ടത്താണി പാടശേഖരത്തിൽ നിർവഹിക്കും.
ഈമാസം 31 നുള്ളിൽ 2000 കേന്ദ്രങ്ങളിലായി വിത്തിടൽ ഉത്സവവും നടത്തും. ദേശീയ സരസ് മേളയ്ക്ക് എത്തുന്ന ജനങ്ങൾക്ക് നാടൻ വിഷരഹിത പച്ചക്കറി മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പച്ചക്കറി കൃഷി നടത്തുന്നതിന്റെ ലക്ഷ്യം.