ഷാഫി പറമ്പിലിനെ മർദിച്ച സംഭവം: വണ്ടാഴിയിൽ കോൺഗ്രസ് പ്രതിഷേധം
1599482
Tuesday, October 14, 2025 1:09 AM IST
വടക്കഞ്ചേരി: കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ തുടങ്ങിയ നേതാക്കളെ പോലീസ് മർദിച്ച സംഭവത്തിൽ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ. സുരേഷ്, ഡിനോയ് കോമ്പാറ, എൻ. വിഷ്ണു, ഗണേഷ് മുടപ്പലൂർ, ഗൗതം, ഗോപി കണിയമംഗലം, ഹസൻ മംഗലംഡാം പ്രസംഗിച്ചു.