മു​ത​ല​മ​ട: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് വ​നം​വ​കു​പ്പ് പ​റ​മ്പി​ക്കു​ള​ത്ത് നി​ർ​മി​ച്ച ക​ണ്ടെ​യ്ന​ർ ടോ​യ്‌​ല​റ്റി​ൽ മ​ലി​ന​ജ​ലം ചോ​ർ​ന്ന് അ​സ​ഹ​നീ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു സ​ന്ദ​ർ​ശ​ക​ർ​ക്കു ദു​രി​ത​മാ​യി.

സ​ന്ദ​ർ​ശ​ക​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി പ​ത്തു​ല​ക്ഷം​രൂ​പ ചെ​ല​വ​ഴി​ച്ച് വ​നം​വ​ക​പ്പ് മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പാ​ണ് ടോ​യ്‌​ല​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. ര​ണ്ടു​വ​ശ​ങ്ങ​ളി​ലാ​യി ടീ​ഷോ​പ്പും വി​ശ്ര​മ​കേ​ന്ദ്ര​വു​മു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​ഴി​യാ​ണ് സ​ഞ്ചാ​ര​മെ​ങ്കി​ലും ക​ണ്ട​മ​ട്ടി​ല്ല.