പാസ്വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് തുടങ്ങി
1599230
Monday, October 13, 2025 1:18 AM IST
പാലക്കാട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തുന്ന പാസ്വേഡ് പദ്ധതിയുടെ രണ്ടാംഘട്ടമായ ദ്വിദിന സൗജന്യ വ്യക്തിത്വവികസന ഫ്ലവറിംഗ് സഹവാസ ക്യാമ്പ് ധോണിയിലെ സ്റ്റാർട്ട് അനിമേഷൻ സെന്റർ കാമ്പസിൽ തുടങ്ങി.
എ. പ്രഭാകരൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിമേഷൻ സെന്റർ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ, ഡോ.കെ. വാസുദേവൻപിള്ള, വി. രഘുകുമാർ പ്രസംഗിച്ചു.
ഡോ. ഡെയ്സൺ പണങ്ങാടൻ, ഡോ. സരിത നമ്പൂതിരി, സി. ശബരീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.