കത്തോലിക്ക കോൺഗ്രസ് അവകാശസംരക്ഷണയാത്ര; സംഘാടകസമിതി യോഗം ചേർന്നു
1599755
Wednesday, October 15, 2025 1:14 AM IST
പാലക്കാട്: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കത്തോലിക്ക കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളിൽ വെള്ളം ചേർക്കുവാനുള്ള പരിശ്രമങ്ങൾ അനുവദിക്കില്ല.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ സംഘാടകസമിതി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ. നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായി 12 മുതൽ 24 വരെയാണ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. 17ന് മണ്ണാർക്കാടും വടക്കഞ്ചേരിയിലും ജാഥയ്ക്ക് സ്വീകരണം നൽകും. രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ജോമി മാളിയേക്കൽ, ജോസ് വടക്കേക്കര, ബെന്നി ചിറ്റേട്ട്, ബെന്നി മറ്റപ്പള്ളി, വിൽസൺ കൊള്ളന്നൂർ, ജോസ് കാഞ്ഞിരത്തിങ്കൽ, ദീപ ബൈജു, ഷേർളി റാവു, ജോസ് നീലങ്കാവിൽ, ജോബി മാസ്റ്റർ, ഷാജി ചക്കാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.