മങ്കര ഗ്രാമപഞ്ചായത്ത് വികസനസദസ്
1599229
Monday, October 13, 2025 1:18 AM IST
പാലക്കാട്: സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് മങ്കര ഗ്രാമപഞ്ചായത്തിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. വെള്ളറോഡ് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മല്ലിക അധ്യക്ഷയായി.
സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. രാമചന്ദ്രൻ, ഇ.പി. സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.എച്ച്. സഫ്ദാർ ഷെരീഫ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. കണ്ണൻ, ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ, ആശവർക്കർമാർ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.