ആരോഗ്യമന്ത്രിക്കെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം
1573334
Sunday, July 6, 2025 4:09 AM IST
തച്ചന്പാറ: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു ജീവൻ നഷ്ടപ്പെട്ടതിൽ ആരോഗ്യമന്ത്രിയുടെ കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് തച്ചന്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചന്പാറയിൽ വീണാ ജോർജിന്റെ കോലം കത്തിച്ചു. യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. ശശികുമാർ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സച്ചു ജോസഫ് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചന്പാറ, പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, ബ്ലോക്ക് കോണ്ഗ്രസ് സെക്രട്ടറി രാമചന്ദ്രൻ, സക്കീർ, നൗഫൽ പൂന്തൊടി എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: ആരോഗ്യവകുപ്പിന്റേയും ആരോഗ്യമന്ത്രിയുടെയും നിരുത്തരവാദിത്വപരമായ സമീപനത്തിനെതിരെ കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.സി. അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി. മനോജ് അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ എം. സുരേഷ്കുമാർ, പ്രമോദ് തണ്ടാലോട്, ഗഫൂർ മുടപ്പല്ലൂർ, എൻ.വിഷ്ണു, കെ.പി. കൃഷ്ണൻ, എ.എ. അബ്ദുൾ ലത്തീഫ്, എസ്. ലാലു യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, ഷൗക്കത്ത് വണ്ടാഴി, എം.പി. അരുൺ, കണ്ടമുത്തൻ എന്നിവർ പ്രസംഗിച്ചു.
കൊഴിഞ്ഞാമ്പാറ: യുവതി മരിച്ച സംഭവം ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റേയും അനാസ്ഥയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കൊഴിഞ്ഞാമ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി കെ.എസ്. തണികാചലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. രാമകൃഷ്ണൻ അധ്യക്ഷനായി. കെ.എം. സുരേഷ് ബാബു, എ.ടി. ശ്രീനിവാസ്, എസ്. ഷാഹുൽഹമീദ്, സി. ആനന്ദ്, എസ്.സലിം, എ. സെന്തിൽകുമാർ എച്ച്. ഹക്കീം എന്നിവർ പ്രസംഗിച്ചു.
കൊല്ലങ്കോട്: കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് പല്ലശന മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തല്ലുമന്ദം മുതൽ ചിറാക്കോട് വരെ പ്രതിഷേധപ്രകടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ കോലംകത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. രാമനാഥൻ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നെന്മാറ നിയോജകമണ്ഡലം ചെയർമാൻ എസ്. പത്മകുമാർ, യൂത്ത് കോൺഗ്രസ് നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് മനു പല്ലാവൂർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധീർ പാറക്കളം, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് എസ്. ഹനീഫ, ദളിത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പടിഞ്ഞാമുറി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അശോകൻ, ആർ. ജയനാരായണൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, എസ്.ബാബു, പി.സി. ശശീന്ദ്രൻ, വി.അനിൽ, വിഷ്ണു കുണ്ടുപറമ്പ് എന്നിവർ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകി.
ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ മൈതാനിയിൽ പൊതുസമ്മേളനവും ടൗൺ ചുറ്റി പ്രകടനവും നടത്തി . മണ്ഡലം പ്രസിഡന്റ് ഹാരിസിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി തൃപ്പാളൂർ ശശി, ഷെരീഫ് സൈദ് മുഹമ്മദ്, ഷാഹിദ് ആലത്തൂർ, എ. അലാവുദ്ദീൻ, ജബ്ബാർ, ജയൻ, ശ്രീജിത്ത്, കുഞ്ഞഹമ്മദ്, ജാഫർ പൊട്ടിമട എന്നിവർ പ്രസംഗിച്ചു.
ആലത്തൂർ: എരിമയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി മെംബർ വി. സുദർശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ സജീവ് ചിറ്റിലഞ്ചേരി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ.സി. രാമകൃഷ്ണൻ, കെ.കെ. രാധാകൃഷ്ണൻ, ടി. കെ. അപ്പു, സതീഷ് പുള്ളോട്, ഉണ്ണികൃഷ്ണൻ ആറുഴി, എ. കെ. വാസു, നാരായണൻ കൊള്ളക്കപ്പാടം, കെ. കൃഷ്ണൻ, പ്രകാശൻ, രാജൻ എന്നിവർ പങ്കെടുത്തു.
ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. മാധവൻകുട്ടി പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. വിജയമോഹനൻ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ. രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, പഞ്ചായത്ത് മെംബർ പി. കേശവദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് പി. ശിവദാസൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എസ്. സേതുമാധവൻ പ്രസംഗിച്ചു.
കണ്ണന്പ്ര: കാരപ്പൊറ്റയിൽ നടന്ന പ്രകടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മന്ധലം പ്രസിഡന്റ് സുദേവൻ അധ്യക്ഷത വഹിച്ചു. കെ.വി. ഗംഗാധരൻ, ജയരാജൻ കൊന്നഞ്ചേരി, സന്തോഷ് കുമാർ ആറുങ്കൽപ്പാടം, ഉമ്മലു ഹനീഫ, ടി.മോഹൻദാസ് പ്രസംഗിച്ചു.
കിഴക്കഞ്ചേരി: കുണ്ടുകാട്ടിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഡിസിസി സെകട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീനിവാസൻ, വി.ജെ. ജോസഫ്, ലീലാമ്മ ജോസഫ്, ടി.കെ. ഷാനവാസ്, കെ.കെ. പൗലോസ്, സുനിൽ എം.പോൾ, ബിജു മാസ്റ്റർ, സി.കെ. ഉസനാർ പ്രസംഗിച്ചു.
വടക്കഞ്ചേരി: ടൗണിൽ ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി പുതുശേരി അധ്യക്ഷത വഹിച്ചു. റെജി കെ. മാത്യു, കെ.മോഹൻദാസ്, കെ.ദേവദാസ്, ശ്രീനാഥ് വെട്ടത്ത്, ബാബു മാധവൻ, വി.എച്ച്. ബഷീർ, ഭാസ്കരൻ, വി.എ. മൊയ്തു, കാരയങ്കാട് ശിവരാമകൃഷ്ണൻ, നന്ദകുമാർ, ജോണി ഡയൻ, എ. ജോസ്, സുനിൽ ചുവട്ടുപാടം, പി.എസ്. മുജീബ് പ്രസംഗിച്ചു.